ഏത് എല്‍ഐസി പോളിസിയെടുക്കും?

NewsDesk
ഏത് എല്‍ഐസി പോളിസിയെടുക്കും?

ലൈഫ് ഇന്‍ഷുറന്‍സ് എന്നു പറഞ്ഞാല്‍ ഭൂരിഭാഗം പേര്‍ക്കും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്ന എല്‍ഐസി തന്നെയാണ്. സര്‍ക്കാര്‍ സ്ഥാപനം, ഏതൊരാളുടെ ബജറ്റിനും യോജിച്ച പോളിസികള്‍, ക്ലെയില്‍ സെറ്റില്‍മെന്റ്, വിശ്വാസ്യത, പാരമ്പര്യം.. ചുരുക്കത്തില്‍ ഇന്‍ഷുറന്‍സ് എന്നാല്‍ എല്‍ഐസിയാണ്.

ഏജന്റുമാര്‍ പലപ്പോഴും നിങ്ങളെ തേടിയെത്തും. എന്നാല്‍ ഏത് പോളിസിയെടുക്കണമെന്ന കാര്യത്തില്‍ പലപ്പോഴും ധര്‍മസങ്കടത്തിലാകും. ഇവിടെ ഏറ്റവും മികച്ച ഏഴ് പോളിസികളെ പരിചയപ്പെടുത്തുകയാണ്.

എല്‍ഐസി ജീവന്‍ അക്ഷയ് 6, എല്‍ഐസി ഇ ടേം പ്ലാന്‍, എല്‍ഐസി ന്യൂ ചില്‍ഡ്രന്‍സ് മണി ബാക്ക് പ്ലാന്‍, എല്‍ഐസി ജീവന്‍ ആനന്ദ്, എല്‍ഐസി ജീവന്‍ സരള്‍, എല്‍ഐസി ജീവന്‍ സംഗം, എല്‍ഐസി ന്യൂ എന്‍ഡോവ്‌മെന്റ് പ്ലാന്‍ എന്നിവയില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാവുന്നതാണ്.

മേല്‍പ്പറഞ്ഞ പോളിസികളെ കുറിച്ച് ഏജന്റുമാരില്‍ നിന്നും വ്യക്തമായി ചോദിച്ചു മനസ്സിലാക്കണം. അതിനു ശേഷം ഉചിതമായതേതെന്ന് തിരിച്ചറിയാന്‍ സാധിക്കണം. ഏജന്റ് പറയുന്നത് കണ്ണടച്ച് വിശ്വസിക്കാതെ ഓണ്‍ലൈനില്‍ അവയെല്ലാം വിശദമായി പരിശോധിക്കണം. കഴിയുമെങ്കില്‍ ഏഴ് പോളിസികളുടെയും ബ്രോഷര്‍ കരസ്ഥമാക്കണം. അതില്‍ നിന്നും വ്യക്തമായ ഒരു ചിത്രം ലഭിക്കും.

 

English summary
Here is a glimpse of some of the best LIC policies which will help you choose the one that meets your need.