അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തി, നെഞ്ചിടിപ്പോടെ ഇന്ത്യന്‍ വിപണി

NewsDesk
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തി, നെഞ്ചിടിപ്പോടെ ഇന്ത്യന്‍ വിപണി

വാഷിങ്ടണ്‍: അടിസ്ഥാന പലിശനിരക്കില്‍ കാല്‍ശതമാനത്തിന്റെ വര്‍ധനവ് വരുത്താന്‍ അമേരിക്കയിലെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് തീരുമാനിച്ചു. മൂന്നു മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് നിരക്കില്‍ വര്‍ധനവ് വരുത്തുന്നത്. മെച്ചപ്പെട്ട സാമ്പത്തിക കാലാവസ്ഥയും തൊഴിലില്ലായ്മ നിരക്കിലുണ്ടായ കുറവുമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ ബാങ്ക് ചെയര്‍പേഴ്‌സണ്‍ ജാനറ്റ് യെല്ലനെ പ്രേരിപ്പിച്ചത്.

പലിശ വര്‍ധിപ്പിച്ചാല്‍ അത് ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ തിരിച്ചടിയുണ്ടാക്കുമെന്നാണ് പൊതുവെ വിലയിരുത്താറുള്ളത്. മെച്ചപ്പെട്ട പലിശനിരക്കു ലഭിക്കുന്ന സാഹചര്യം വന്നാല്‍ വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യ പോലുള്ള രാജ്യത്തെ വിപണികളില്‍ നിന്നും പണം പിന്‍വലിക്കാനുള്ള സാധ്യത കൂടുതലാണ്.

പെട്ടെന്ന് വന്‍തോതില്‍ പണം പിന്‍വലിക്കപ്പെടുന്നത് ഇന്ത്യന്‍ ഓഹരി വിപണിയെ പ്രതികൂലമായി ബാധിക്കും. എന്നാല്‍ പത്തു വര്‍ഷത്തിനുശേഷം കഴിഞ്ഞ ഡിസംബറില്‍ അമേരിക്കന്‍ നിരക്കില്‍ വ്യത്യാസം വരുത്തിയപ്പോഴുണ്ടായ പ്രതിസന്ധിയെ ഇന്ത്യ അതിവേഗം മറികടന്നിരുന്നു

English summary
US Fed hikes interest rates by 25 bps

More News from this section

Enter your email address: